ദുബായ്, നവംബർ 4,2026: ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന 12-ാമത് ഗൾഫുഡ് മാനുഫാക്ചറിങ് പ്രദർശനം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശിച്ചു. നവംബർ 3 മുതൽ 5 വരെയാണ് പ്രദർശനം നടക്കുന്നത്. ഭക്ഷ്യസുരക്ഷയും ഭക്ഷ്യനിർമാണ മേഖലയിലെ പുരോഗതിയും യുഎഇയുടെ സമഗ്ര വികസന തന്ത്രത്തിലെ പ്രധാന ഘടകങ്ങളാണെന്ന് സന്ദർശനത്തിനിടെ അദ്ദേഹം വ്യക്തമാക്കി. സാങ്കേതികവിദ്യയും നൂതന ആശയങ്ങളും പ്രയോജനപ്പെടുത്തി ഭക്ഷ്യോൽപ്പാദനം കൂടുതൽ കാര്യക്ഷമവും മത്സരക്ഷമവും സുസ്ഥിരവുമാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയും അദ്ദേഹം ആവർത്തിച്ചു.
ഗൾഫുഡ് മാനുഫാക്ചറിങ്ങിനൊപ്പം ഗൾഫ്ഹോസ്റ്റ്, ഐഎസ്എം മിഡിൽ ഈസ്റ്റ്, പ്രൈവറ്റ് ലേബൽ മിഡിൽ ഈസ്റ്റ് എന്നീ മൂന്ന് പ്രദർശനങ്ങളും നടക്കുന്നുണ്ട്. നാല് പ്രദർശനങ്ങളിലുമായി 79 രാജ്യങ്ങളിൽ നിന്നുള്ള 2,500 പ്രദർശകരാണ് പങ്കെടുക്കുന്നത്. ദുബായെ ആഗോള ഭക്ഷ്യനിർമാണ മേഖലയിലെ അറിവും നിക്ഷേപവും സാങ്കേതികവിദ്യയും ഒത്തുചേരുന്ന പ്രധാന വേദിയാക്കി മാറ്റുന്നതിൽ ഈ പ്രദർശനത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
രാജ്യത്തെ ഭക്ഷ്യനിർമാണം ശക്തിപ്പെടുത്തുക, ദേശീയ വ്യവസായങ്ങൾ വികസിപ്പിക്കുക, വിതരണ ശൃംഖല കൂടുതൽ കാര്യക്ഷമമാക്കുക എന്നിവ യുഎഇയുടെ പ്രധാന തന്ത്രപരമായ ലക്ഷ്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സന്ദർശനത്തിനിടെ ദുബായ് സാമ്പത്തിക-ടൂറിസം വകുപ്പ് ഡയറക്ടർ ജനറലും ദുബായ് വേൾഡ് ട്രേഡ് സെന്റർ അതോറിറ്റി ഡയറക്ടർ ജനറലുമായ ഹെലാൽ സഈദ് അൽ മർറിയിൽ നിന്ന് വിവിധ കമ്പനികൾ അവതരിപ്പിച്ച പുതിയ ഉൽപ്പന്നങ്ങളെയും സാങ്കേതികവിദ്യകളെയും കുറിച്ച് അദ്ദേഹം വിശദീകരണം തേടി. ‘നൂതന ഭക്ഷ്യനിർമാണത്തിലൂടെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുക’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ പ്രദർശനം നടക്കുന്നത്. ഭക്ഷ്യസംസ്കരണം, ഭക്ഷ്യചേരുവകളുടെ വികസനം, പാക്കേജിങ് സാങ്കേതികവിദ്യ, ഓട്ടോമേഷൻ, നൂതന നിർമാണ സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിലെ പുതിയ കണ്ടുപിടിത്തങ്ങളാണ് പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങൾ.

Really impressed with the security and the transparency of the games here. It feels safe to play and win. Look at pkk777bd
If you are looking for high win rates, this is the place to be. I just hit a nice jackpot and the withdrawal was instant. slotgacor777 is legit.