നടാഷ പീറ്ററിനിതിന് സ്വപ്‌നസാഫല്യം;

ഷക്‌ലാന്‍ ഗ്രൂപ്പിന്റെ മെഗാനറുക്കെടുപ്പില്‍ ആഢംബര വീട് സ്വന്തം

ദുബായ്: റീടെയിൽ രംഗത്തെ ദുബായിലെ ഏറ്റവും വലിയ പ്രൊമോഷനുകളിലൊന്നായി മാറിയ ഷക്‌ലാൻ  ‘വിന്‍ എ ഡ്രീം ഹോം’ സമ്മാനപദ്ധതിക്ക് പരിസമാപ്തി.വര്‍ണ്ണാഭമായ ചടങ്ങില്‍ ഭാഗ്യശാലികളായ ഗ്രാന്‍ഡ് പ്രൈസ് ജേതാക്കള്‍ക്ക് സ്വന്തമായൊരു ആഢംബര വീടും കാറും മറ്റു സമ്മാനങ്ങളും കൈമാറി. നടാഷ പീറ്റര്‍ ആണ് ദുബായില്‍ ഒരു ആഢംബര വീട് സ്വന്തമാക്കി മെഗാ ഗ്രാന്‍ഡ് പ്രൈസ് ജേതാവായത്. മാനേജ്‌മെന്റ് പ്രതിനിധികള്‍ വീടിന്റെ താക്കോല്‍ കൈമാറി. മറ്റൊരു ഗ്രാന്‍ഡ് പ്രൈസ് ജേതാവായ സൂരജ് സിങ്ങിന് ബ്രാന്‍ഡ് ന്യൂ ജാക് ജെ.എസ്.4. കാര്‍ സമ്മാനിച്ചു. വാരാന്ത നറുക്കെടുപ്പിലൂടെ ഐ-ഫോണ്‍ 17 സ്വന്തമാക്കിയ ഉപഭോക്താക്കളും ചടങ്ങില്‍ ഫോണുകള്‍ ഏറ്റുവാങ്ങി.

ഷക്‌ലാന്‍ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് മാനേജിങ് ഡയറക്ടര്‍ അബൂ ഹാരിസ്, സി.ഇ.ഒ. സമീര്‍ എം.പി., എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷമീല്‍ സലാം തുടങ്ങിയവര്‍ പങ്കെടുത്തു. ബോര്‍ഡ് അംഗങ്ങളായ നിഹാല്‍ നാസര്‍, ആദില്‍ അബൂ ഹാരിസ്, ജനറല്‍ മാനേജര്‍ കെ.കെ. അബ്ദുല്‍ റഷീദ്, ഓപറേഷന്‍സ് മാനേജര്‍ ഷാജിമോന്‍ പി., ഫിനാന്‍സ് മാനേജര്‍ ഷഫീഖ് വി.പി. എന്നിവരും സന്നിഹിതരായിരുന്നു.

2025 ഡിസംബര്‍ 23 മുതല്‍ 2026 മാര്‍ച്ച് 22 വരെയാണ് ഷക്‌ലാന്‍ ഗ്രൂപ്പിന്റെ ഔട്‌ലെറ്റുകളില്‍ ‘വിന്‍ എ ഡ്രീം ഹോം ക്യാമ്പയിന്‍ അരങ്ങേറിയത്. ഗ്രൂപ് നടത്തിയ ക്യാമ്പയിനുകളില്‍ ഏറ്റവും ശ്രദ്ധേയമായ സമ്മാനപദ്ധതിയായിരുന്നു ഇത്. ഔട്‌ലെറ്റുകളില്‍ കുറഞ്ഞത് 50 ദിര്‍ഹം മുടക്കുന്ന ഓരോ ഉപഭോക്താവിനും മെഗാ നറുക്കെടുപ്പില്‍ പങ്കാളിയാകാന്‍ അവസരം ലഭിച്ചു.

ഉപഭോക്താക്കളുടെ സ്വപ്‌നം സാക്ഷാത്കരിച്ചുനല്‍കുകയെന്ന ഷക്‌ലാന്‍ ഗ്രൂപ്പിന്റെ  ലക്ഷ്യം സഫലീകരിക്കുന്ന മഹത്തായൊരു ചടങ്ങായിരുന്നു ഈ സമ്മാനവിതരണ ചടങ്ങെന്ന് മാനേജിങ് ഡയറക്ടര്‍ അബൂ ഹാരിസ് ചൂണ്ടിക്കാട്ടി. ‘നല്ലൊരു ഷോപ്പിങ് അനുഭവത്തോടൊപ്പം തന്നെ ലോകോത്തര നിലവാരമുള്ള ഉപഭോക്തൃ വസ്തുക്കളും പുതുമ നഷ്ടപ്പെടാത്ത ഭക്ഷ്യവസ്തുക്കളും ലഭ്യമാക്കുകയെന്നാതാണ് ഞങ്ങളുടെ ലക്ഷ്യം. ഉപഭോക്താക്കളുടെ സ്വപ്‌നം സാക്ഷാത്കരിച്ചുനല്‍കുകയെന്നത് തന്നെ സമൂഹത്തിനുള്ള ഞങ്ങളുടെ സാക്ഷ്യപത്രമാണ്. 1997 മുതല്‍ ഞങ്ങളെ പിന്തുണയ്ക്കുന്നവരാണവര്‍. അവരുടെ വിശ്വാസത്തിനും സ്‌നേഹത്തിനും ഹൃദയംഗമായ നന്ദി അറിയിക്കുകയാണ്.’

ഷക്‌ലാന്റെ ദുബായിലെ ഔട്‌ലെറ്റുകളിലെല്ലാം തന്നെ ക്യാമ്പയിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 1997-ല്‍ സ്ഥാപിതമായ ഷക്‌ലാന്‍ ഗ്രൂപ്പ് സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറുകളുമായി വളരെ വേഗമാണ് വിപണിയിലെ പ്രമുഖ റീറ്റെയില്‍ ശൃംഖലയായി വളര്‍ന്നത്.

Share this:

നടാഷ പീറ്ററിനിതിന് സ്വപ്‌നസാഫല്യം;

Share this:

Related to this topic: