ദുബായ് ,ഓഗസ്റ്റ് 15 2026 : കയറ്റുമതി വിപണികൾ വൈവിധ്യവത്കരിക്കുന്നതിനും രാജ്യത്തെ സ്വകാര്യ മേഖലയുടെയും ദേശീയ ഉൽപ്പന്നങ്ങളുടെയും മത്സരക്ഷമത ഉയർത്തുന്നതിനുമായി നടപ്പാക്കുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകളുടെ — CEPA — ശൃംഖല കൂടുതൽ വിപുലീകരിക്കുകയാണ്.
2021 സെപ്റ്റംബറിൽ CEPA പദ്ധതി ആരംഭിച്ചതിന് ശേഷം ഇതുവരെ 38 രാജ്യങ്ങളുമായാണ് യുഎഇ കരാറുകളിൽ ഒപ്പുവെച്ചത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ മേഖലകളിലെ പ്രധാന വിപണികളാണ് ഇതിൽ ഉൾപ്പെടുന്നത്. നിരവധി കരാറുകൾ ഇതിനകം പ്രാബല്യത്തിൽ വന്നതോടെ യുഎഇ കമ്പനികൾക്ക് പുതിയ വിപണികളിലേക്കുള്ള പ്രവേശനം, കുറഞ്ഞ കസ്റ്റംസ് തീരുവ, കുറഞ്ഞ വ്യാപാര തടസ്സങ്ങൾ തുടങ്ങിയ നേട്ടങ്ങൾ ലഭിക്കുന്നുണ്ട്.
2026-ന്റെ ആദ്യ പകുതിയിൽ യുഎഇയുടെ എണ്ണയിതര വിദേശ വ്യാപാരം റെക്കോർഡ് 1.937 ട്രില്യൺ ദിർഹത്തിലെത്തി. എണ്ണയിതര കയറ്റുമതിയും ശക്തമായ വളർച്ച രേഖപ്പെടുത്തി. ഏകദേശം 452.8 ബില്യൺ ദിർഹമാണ് ഈ കാലയളവിലെ എണ്ണയിതര കയറ്റുമതി.
CEPA പ്രാബല്യത്തിൽ വന്ന രാജ്യങ്ങളുമായുള്ള വ്യാപാരം ആദ്യ ആറുമാസത്തിൽ ഏകദേശം 304.3 ബില്യൺ ദിർഹത്തിലെത്തി. ഈ രാജ്യങ്ങളിലേക്കുള്ള യുഎഇ കയറ്റുമതി 66.1 ബില്യൺ ദിർഹമായി.
ഇന്ത്യ, ഇന്തോനേഷ്യ, തുർക്കിയെ തുടങ്ങിയ ഏഷ്യൻ വിപണികൾക്കൊപ്പം ഉക്രൈൻ, സെർബിയ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും യുഎഇയുടെ CEPA ശൃംഖലയിൽ ഉൾപ്പെടുന്നു. ആഫ്രിക്കയിലും വ്യാപാര ബന്ധം ശക്തമാക്കുകയാണ്. കെനിയ, ഗാബോൺ, റിപ്പബ്ലിക് ഓഫ് കോംഗോ തുടങ്ങിയ രാജ്യങ്ങളുമായുള്ള കരാറുകളും ചർച്ചകളും ഇതിന്റെ ഭാഗമാണ്.
യുഎഇയും ഇന്ത്യയും തമ്മിലുള്ള എണ്ണയിതര വ്യാപാരം 2026-ന്റെ ആദ്യ പകുതിയിൽ 107.5 ബില്യൺ ദിർഹത്തിലെത്തി. അതേസമയം, യുഎഇയും കാനഡയും തമ്മിലുള്ള CEPA ചർച്ചകൾ ജൂലൈയിൽ പൂർത്തിയാക്കി. 2025-ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഏകദേശം 4.2 ബില്യൺ യുഎസ് ഡോളറായിരുന്നു.
2025-ൽ യുഎഇയുടെ എണ്ണയിതര വിദേശ വ്യാപാരം 3.8 ട്രില്യൺ ദിർഹത്തിലെത്തിയിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 26 ശതമാനത്തിലധികമായിരുന്നു വളർച്ച. എണ്ണയിതര കയറ്റുമതിയിലും 45 ശതമാനത്തിലധികം വർധന രേഖപ്പെടുത്തി.
രാജ്യത്തിന്റെ വ്യാവസായിക ഉൽപ്പാദനവും കയറ്റുമതി ശേഷിയും വർധിപ്പിക്കുന്നതിനൊപ്പം CEPA കരാറുകളെ പ്രയോജനപ്പെടുത്താനാണ് യുഎഇയുടെ ലക്ഷ്യം.

[6782]bt8 Official Login | Fast Payout Online Slots Malaysia,bt8 provides a secure official login for the best online slots in Malaysia. Download the app now to enjoy fast payouts and professional live baccarat guides. visit: bt8