ഓസ്ട്രേലിയൻ നിയമ സ്ഥാപനമായ FCL Lawyers യുഎഇയിലേക്ക്; ദുബായിൽ പ്രവർത്തനം ആരംഭിച്ചു
ദുബായ്: കഴിഞ്ഞ 14 വർഷത്തിലേറെയായി ഓസ്ട്രേലിയയിൽ വിവിധ മേഖലകളിൽ വിശ്വാസ്യതയാർന്ന സേവനങ്ങൾ നൽകി വരുന്ന ഫ്ലൈവേൾഡ് ഗ്രൂപ്പിന്റെ കൊമേഴ്സ്യൽ ലോ വിഭാഗമായ FCL Lawyers യുഎഇയിലും പ്രവർത്തനം ആരംഭിച്ചു. യുഎഇയിലെ പ്രവാസികൾക്കും വ്യക്തികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള നിയമോപദേശവും സമഗ്രമായ നിയമസഹായവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് FCL Lawyers ദുബായിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
ഓസ്ട്രേലിയയിലെയും യുഎഇയിലെയും നിയമരംഗത്ത് വലിയ പരിചയസമ്പന്നരായ അഭിഭാഷകരുടെ നേതൃത്വത്തിലാണ് പുതിയ സേവനങ്ങൾ ലഭ്യമാകുന്നത്.
പ്രധാന സേവനങ്ങൾ:
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ആവശ്യമായ വിപുലമായ നിയമസേവനങ്ങൾ FCL Lawyers മുഖേന ലഭ്യമാകും. അതിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്:
- ഫാമിലി ലോ & റന്റൽ തർക്കങ്ങൾ (കുടുംബ നിയമങ്ങളും വാടക സംബന്ധമായ പ്രശ്നങ്ങളും)
- എംപ്ലോയ്മെന്റ് ലോ (തൊഴിൽ നിയമങ്ങൾ)
- ട്രാവൽ ബാൻ & ചെക്ക് കേസുകൾ (യാത്രാവിലക്കുകളും ചെക്ക് സംബന്ധമായ കേസുകളും)
- ബിസിനസ് ലോ & കോർപ്പറേറ്റ് ലോ (വാണിജ്യ-കോർപ്പറേറ്റ് നിയമങ്ങൾ)
- വിൽസ് (ഇഷ്ടപത്രം) തയ്യാറാക്കൽ
- കരാർ തയ്യാറാക്കലും പരിശോധനയും, നിയമോപദേശം
ദുബായിലെ ബുർജുമാൻ ബിസിനസ് ടവറിൽ നടന്ന വാർത്താസമ്മേളനത്തിൽ അക്കാഫ് (AKCAF) അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, ഓസ്ട്രേലിയൻ അഭിഭാഷകയും FCL Lawyers ഡയറക്ടറുമായ അഡ്വ. താര എസ്. നമ്പൂതിരി, ഫ്ലൈവേൾഡ് ഗ്രൂപ്പ് സിഇഒ (CEO) റോണി ജോസഫ്, സിഒഒ (COO) പ്രിൻസ് ജേക്കബ് എബ്രഹാം, യുകെ (UK) ഡയറക്ടർ ടിൻസ് എബ്രഹാം, ഫ്ലൈവേൾഡ് ഓവർസീസ് എഡ്യൂക്കേഷൻ ഡയറക്ടർ റോബി ജോസഫ്, യുഎഇ റീജിയണൽ ഹെഡ് ഡാനിയൽ ജോണി, ആർ.ജെ ഫസ്ലു എന്നിവർ പങ്കെടുത്തു.
നിയമസേവന രംഗത്ത് വിശ്വാസ്യത, പ്രൊഫഷണൽ മികവ്, സുതാര്യത എന്നിവയ്ക്ക് മുൻതൂക്കം നൽകി യുഎഇയിലെ വ്യക്തികൾക്കും സംരംഭകർക്കും സ്ഥാപനങ്ങൾക്കും സമഗ്രമായ നിയമപരിഹാരങ്ങൾ ലഭ്യമാക്കാൻ FCL Lawyers പ്രതിജ്ഞാബദ്ധമാണെന്ന് വാർത്താസമ്മേളനത്തിൽ അധികൃതർ അറിയിച്ചു. യുഎഇയിൽ പ്രവർത്തനം ആരംഭിക്കുന്നതിലൂടെ മിഡിൽ ഈസ്റ്റിലെ നിയമസേവന രംഗത്ത് കമ്പനിയുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്താനാകുമെന്ന് അഡ്വ. താര എസ്. നമ്പൂതിരി വ്യക്തമാക്കി.

