ദുബായ് ,ഓഗസ്റ്റ് 17 2026 : യുഎഇയിലെ ബാങ്കിങ്, ധനകാര്യ മേഖല ശക്തമായ നിലയിൽ തുടരുന്നതായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇയുടെ 2025ലെ ഫിനാൻഷ്യൽ സ്റ്റബിലിറ്റി റിപ്പോർട്ട്. ബാങ്കുകളുടെ മൂലധനശേഷി, പണലഭ്യത, ലാഭം, വായ്പാ വിതരണം എന്നിവയിൽ മികച്ച വളർച്ചയാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
2025 അവസാനത്തോടെ യുഎഇയിലെ ബാങ്കുകളുടെ ആകെ ആസ്തി 17.1 ശതമാനം ഉയർന്ന് 5.3 ട്രില്യൺ ദിർഹമായി.
ബാങ്കുകളുടെ വായ്പാ വിതരണം 17.8 ശതമാനം വർധിച്ചു. രാജ്യത്തെ ആഭ്യന്തര വായ്പകളിലുണ്ടായ വർധനയാണ് പ്രധാന കാരണം.
റീട്ടെയിൽ മേഖലയിലേക്കും സ്വകാര്യ കമ്പനികളിലേക്കുമുള്ള വായ്പാ വിതരണം കൂടുതൽ ശക്തമായി.
ബാങ്കുകളുടെ കിട്ടാക്കടമായ നിഷ്ക്രിയ വായ്പകളുടെ അനുപാതം 2024ലെ 4.7 ശതമാനത്തിൽ നിന്ന്
2025ൽ 3.3 ശതമാനമായി കുറഞ്ഞു. 2020ൽ ഇത് 8.2 ശതമാനമായിരുന്നു.
ബാങ്കുകളുടെ മൂലധനശേഷിയും ശക്തമായി തുടരുന്നു. 2025 അവസാനത്തോടെ ക്യാപിറ്റൽ അഡിക്വസി റേഷ്യോ 17 ശതമാനമായിരുന്നു.
ഇത് ആവശ്യമായ കുറഞ്ഞ പരിധിയേക്കാൾ ഉയർന്നതാണ്.
യുഎഇയിലെ ബാങ്കുകളുടെ അറ്റാദായം 2025ൽ 11.7 ശതമാനം ഉയർന്ന് 90.8 ബില്യൺ ദിർഹമായി.
പ്രവർത്തന വരുമാനത്തിലെ വർധനയാണ് ലാഭം ഉയരാൻ പ്രധാന കാരണം.
അതേസമയം, നിക്ഷേപങ്ങൾ തുടർച്ചയായി വർധിച്ചതോടെ ബാങ്കുകളുടെ പണലഭ്യതയും ശക്തമായി തുടരുകയാണ്.
ഡിജിറ്റൽ പേയ്മെന്റുകൾക്ക് കൂടുതൽ പ്രാധാന്യം
യുഎഇയിലെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളും അതിവേഗം വികസിക്കുകയാണ്. Aani
ഇൻസ്റ്റന്റ് പേയ്മെന്റ് പ്ലാറ്റ്ഫോം, ദേശീയ കാർഡ് പേയ്മെന്റ് സംവിധാനമായ Jaywan,
അതിർത്തി കടന്നുള്ള പേയ്മെന്റ് സംവിധാനങ്ങൾ എന്നിവയിലെ പുരോഗതിയും റിപ്പോർട്ട് എടുത്തുപറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കാൻ യുഎഇയുടെ ധനകാര്യ സംവിധാനം ശക്തമായ നിലയിലാണെന്ന് സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബാലാമ പറഞ്ഞു.
ഭാവിയിലെ സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ മേൽനോട്ട, നിയന്ത്രണ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

[5896]turbo6 Official Login | Trusted Online Slots Malaysia Fast Payout,turbo6 provides a secure platform for online slots in Malaysia. Access the official login or get the apk download for a seamless gaming experience. Join today! visit: turbo6
[1998]mpo77: Link Alternatif Resmi | Situs Slot Gacor Deposit Pulsa,mpo77 menyediakan akses login resmi dan link alternatif terbaru. Nikmati kemudahan daftar judi online deposit pulsa serta panduan main baccarat. Daftar sekarang! visit: mpo77
[2484]Sultan189: Login Resmi Situs Slot Gacor dan Casino Online Terpercaya,Sultan189 menyediakan akses login resmi untuk main slot gacor dan casino online deposit pulsa. Download APK sekarang dan nikmati kemudahan bermain baccarat online. visit: sultan189