ഷാർജ , ഓഗസ്റ്റ് 11, 2026 : ഷാർജ അൽ ബതായിലെ ബീജോയ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ക്വീൻസ്ലാൻഡ് സ്റ്റേഡിയത്തിലും ക്വീൻസ് പാർക്ക് സ്റ്റേഡിയത്തിലും
നടക്കുന്ന ടൂർണമെന്റിൽ 16 പ്രമുഖ ടീമുകളാണ് കിരീടത്തിനായി മാറ്റുരയ്ക്കുന്നത്.
കോർപ്പറേറ്റ് മേഖലയിലെ ടീമുകളെയും കമ്മ്യൂണിറ്റി ക്രിക്കറ്റിനെയും ഒരേ വേദിയിൽ അണിനിരത്തുന്ന ചാമ്പ്യൻഷിപ്പാണ് ബീജോയ്സ് പ്രീമിയർ ലീഗ്. ബീജോയ്സ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ നേതൃത്വത്തിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
റേഡിയന്റ് റെനഗേഡ്സ്, അമിത് ഇന്റർനാഷണൽ, ടെർമിനൽ ടൈഗേഴ്സ്, നവാബ് സി.സി., ശിവ് ഇലവൻ, ഇൻവിക്ടസ്, വിറ്റോറിയ എലൈറ്റ്, ക്ലാസിക് സി.സി. തുടങ്ങി 16 ടീമുകളാണ് ലീഗിൽ പങ്കെടുക്കുന്നത്.
കോർപ്പറേറ്റ് ടീമുകൾ തമ്മിലുള്ള കടുത്ത മത്സരത്തിനൊപ്പം, മികച്ച ക്രിക്കറ്റ് പ്രതിഭകൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള വേദി കൂടിയാണ് ബീജോയ്സ് പ്രീമിയർ ലീഗ്.
മത്സരങ്ങൾ മാത്രമല്ല, ക്രിക്കറ്റിനൊപ്പം ബിസിനസും നെറ്റ്വർക്കിങ്ങും വിനോദവും ഒരുമിപ്പിക്കുന്ന ഫോർമാറ്റാണ് ടൂർണമെന്റിന്റെ പ്രത്യേകതയെന്നു സംഘാടകർ പറഞ്ഞു.
പ്രൊഫഷണൽ ലൈവ് സംപ്രേഷണം, ഡിജിറ്റൽ മീഡിയ കവറേജ്, മത്സരശേഷമുള്ള താരങ്ങളുടെ അഭിമുഖങ്ങൾ, കോർപ്പറേറ്റ് നെറ്റ്വർക്കിങ്, സ്പോൺസർ ആക്ടിവേഷനുകൾ എന്നിവയും ടൂർണമെന്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം സൗകര്യങ്ങളും ആധുനിക ക്രിക്കറ്റ് സാങ്കേതികവിദ്യകളും ഉപയോഗിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
ടൂർണമെന്റിന്റെ ഔദ്യോഗിക ലോഞ്ച് ചടങ്ങിൽ ടീം ക്യാപ്റ്റൻമാരെയും സ്പോൺസർമാരെയും പരിചയപ്പെടുത്തി.
ചാമ്പ്യൻഷിപ്പ് ട്രോഫിയുടെ അനാച്ഛാദനവും ചടങ്ങിൽ നടന്നു.

[1884]wking8 Official Login | Trusted Online Slot Malaysia Payouts,wking8 offers a seamless experience for players. Get the apk download for easy access and learn how to play baccarat with our guides. Join the action today. visit: wking8