ഫുജൈറ , ഓഗസ്റ്റ് 17 2026 : വേനലവധിക്കാലം അവസാനിക്കാനിരിക്കെ കൗമാരക്കാരുടെ അപകടകരമായ ഡ്രൈവിങ്, വാഹന സ്റ്റണ്ടുകൾ, രാത്രി വൈകിയുള്ള കൂട്ടംചേരലുകൾ എന്നിവ തടയാൻ ഫുജൈറ പൊലീസ് പരിശോധന ശക്തമാക്കി. മാതാപിതാക്കൾ കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
മസാഫി കോംപ്രിഹെൻസീവ് പൊലീസ് സ്റ്റേഷനും ഫുജൈറ പൊലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സിലെ മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വിഭാഗവും ചേർന്നാണ് പ്രത്യേക ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിച്ചത്.
പൊതു റോഡുകളിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുക, വാഹനങ്ങളുമായി സ്റ്റണ്ടുകൾ നടത്തുക, രാത്രി വൈകി റോഡുകളിലും താമസമേഖലകളിലും കൂട്ടംചേരുക തുടങ്ങിയ പ്രവണതകൾക്കെതിരെയാണ് നടപടി.
വേനലവധിക്കാലത്ത് ഇത്തരം സംഭവങ്ങൾ വർധിക്കുന്നതായി പൊലീസ് പറഞ്ഞു. രാത്രി വൈകിയും കൗമാരക്കാർ കൂട്ടംചേർന്ന് അമിത ശബ്ദമുണ്ടാക്കുന്നതായും വാഹനങ്ങളുമായി അപകടകരമായ അഭ്യാസങ്ങൾ നടത്തുന്നതായും പ്രദേശവാസികളിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നു.
രാത്രി പട്രോളിങ് ശക്തമാക്കി
കൗമാരക്കാർ പതിവായി ഒത്തുചേരുന്ന സ്ഥലങ്ങളിലും ബൈപാസ് റോഡുകളിലും പൊലീസ് പട്രോളിങ് വർധിപ്പിച്ചിട്ടുണ്ട്. അനധികൃത കൂട്ടംചേരലുകളും അപകടകരമായ ഡ്രൈവിങ്ങും തുടക്കത്തിലേ തടയുകയാണ് ലക്ഷ്യം.
വേഗപരിധി, സീറ്റ് ബെൽറ്റ് ഉൾപ്പെടെയുള്ള ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണം. വാഹന സ്റ്റണ്ടുകൾ, ലൈസൻസില്ലാതെ വാഹനമോടിക്കൽ, മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷ അപകടത്തിലാക്കുന്ന പ്രവൃത്തികൾ എന്നിവയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
മാതാപിതാക്കൾ ജാഗ്രത പാലിക്കണം
കൗമാരക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മാതാപിതാക്കൾക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
ലൈസൻസില്ലാത്ത കുട്ടികൾക്ക് വാഹനങ്ങൾ നൽകുന്നത് ഒഴിവാക്കണമെന്നും രാത്രി വൈകിയുള്ള അവരുടെ സഞ്ചാരങ്ങൾ ശ്രദ്ധിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കുട്ടികളുമായി റോഡ് സുരക്ഷയെക്കുറിച്ച് സംസാരിക്കുകയും ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യണമെന്നും നിർദേശിച്ചു.
സംശയാസ്പദമായ രാത്രി കൂട്ടംചേരലുകൾ, തെരുവ് റേസിങ്, അപകടകരമായ ഡ്രൈവിങ് എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക പൊലീസ് ചാനലുകളിലൂടെ വിവരം അറിയിക്കണമെന്നും ഫുജൈറ പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

[274]WilliamHill | Link Vào Chính Thức & Cách Chơi Baccarat Trực Tuyến,WilliamHill cung cấp link truy cập an toàn, hỗ trợ tải app apk nhanh chóng và hướng dẫn nạp tiền qua Momo tiện lợi. Tham gia trải nghiệm casino đẳng cấp ngay hôm nay. visit: williamhill
[5550]pp881 | Link Vào Chính Thức – Tải App Và Cách Chơi Casino Uy Tín,pp881 cung cấp link truy cập an toàn, hướng dẫn tải app apk nhanh chóng cùng cách nạp tiền qua Momo tiện lợi. Khám phá ngay các sảnh casino uy tín để trải nghiệm. visit: pp881
[8430]slots.inc | Link Vào Chính Thức – Game Nổ Hũ Uy Tín Hàng Đầu,slots.inc cung cấp link vào chính thức cho game nổ hũ uy tín. Hỗ trợ tải app APK nhanh chóng và nạp tiền casino qua Momo tiện lợi. Tham gia trải nghiệm ngay hôm nay! visit: slots.inc