ദുബായ്, ഒക്ടോബർ 6, 2026: സുസ്ഥിര ഗതാഗത രംഗത്തെ മികച്ച ആശയങ്ങളെയും പദ്ധതികളെയും അംഗീകരിക്കുന്ന ദുബായ് സസ്റ്റെയിനബിൾ ട്രാൻസ്പോർട്ട് അവാർഡിന്റെ 14-ാം പതിപ്പിന് 750ലധികം അപേക്ഷകൾ ലഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). നിശ്ചയിച്ച ലക്ഷ്യത്തേക്കാൾ 400 ശതമാനത്തിലധികമാണ് അപേക്ഷകളുടെ എണ്ണം.
2026ലെ വിജയികളെ ഒക്ടോബർ 15ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ (DWTC) നടക്കുന്ന ചടങ്ങിൽ ആദരിക്കും.
ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA), എമിറേറ്റ്സ് നാഷണൽ ഓയിൽ കമ്പനി (ENOC) ഗ്രൂപ്പ് ഉൾപ്പെടെ ഏഴ് പ്രമുഖ സ്ഥാപനങ്ങളാണ് ഇത്തവണ അവാർഡിന് പിന്തുണ നൽകുന്നത്. യുണൈറ്റഡ് മോട്ടോഴ്സ് ആൻഡ് ഹെവി എക്യുപ്മെന്റ്, അൽ ഫാഹിം മോട്ടോഴ്സ്, പാർക്കിൻ, മദ മീഡിയ, ദുബായ് കസ്റ്റംസ് എന്നിവയും പങ്കാളികളാണ്.
സുസ്ഥിരത, സ്മാർട്ട് മൊബിലിറ്റി, റോഡ് സുരക്ഷ, ഗതാഗത സംവിധാനങ്ങളുടെ ഏകീകരണം തുടങ്ങിയ മേഖലകളിലെ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് അവാർഡിന്റെ ലക്ഷ്യം.
ഇത്തവണ വിഭാഗങ്ങൾ പുനഃക്രമീകരിക്കുകയും പുതിയ അവാർഡുകൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എലൈറ്റ്, സസ്റ്റെയിനബിലിറ്റി, ഇൻക്ലൂസിവിറ്റി, ഇന്നൊവേഷൻ എന്നീ നാല് പ്രധാന വിഭാഗങ്ങളിലായി ആകെ 12 അവാർഡുകളാണ് നൽകുന്നത്.
ദുബായിയെ സ്മാർട്ടും സുസ്ഥിരവുമായ ഗതാഗത സംവിധാനങ്ങളുടെ ആഗോള കേന്ദ്രമാക്കി ഉയർത്താനുള്ള ശ്രമങ്ങൾക്ക് ഇത്തരം പങ്കാളിത്തങ്ങൾ കൂടുതൽ കരുത്തേകുമെന്ന് RTA വ്യക്തമാക്കി.

I love the local vibe of this site. It feels tailor-made for us and the bonuses are actually generous. jilione1 is definitely a winner in my book.
Bingo nights are way more exciting now that I have this installed. It is very intuitive and easy to navigate even for beginners. Love juanbingo365apk.
Feeling like a real VIP with the rewards and the exclusive service provided here. The winning streaks are unbelievable. Join sgcvipslot