ദുബായ് , ഓഗസ്റ്റ് 12, : 2026പൊതുമേഖലയിലെയും
സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങൾക്ക് പൊതു അവധി പ്രഖ്യാപിച്ചു
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് സർക്കാർ സ്ഥാപനങ്ങൾക് ഓഗസ്റ്റ് 28 വെള്ളിയാഴ്ച്ച ഔദ്യോഗിക അവധി പ്രഖ്യാപിച്ചു .ശനി ഞായർ ദിവസങ്ങളോടൊപ്പം തുടർച്ചയായ മൂന്ന് ദിവസത്തെ അവധി ലഭിക്കും .
ദുബായ് ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്ടുമെന്റ് ആണ് അവധി പ്രഖ്യാപിച്ചത് . ദുബായ് സർക്കാരിന് കീഴിലുള്ള എല്ലാ പൊതുമേഖല സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും ഈ അവധി ബാധകമായിരിക്കും .
